Monday, August 14, 2006

അരിയുണ്ട


പുഴുങ്ങലരി വറുത്ത്‌ പൊടിച്ചത്‌ - 2 കപ്പ്‌

തേങ്ങ ചിരവിയത്‌ - 2 കപ്പ്‌

ശര്‍ക്കര(വെല്ലം)പൊടിച്ചത്‌ - 1- 1/2 കപ്പ്‌

ഏലയ്ക്ക - 5 എണ്ണം. തൊലി കളഞ്ഞ്‌ പൊടിച്ചെടുക്കുക.

പുഴുങ്ങലരി നന്നായി വറുത്ത്‌ പൊടിക്കുക. ചിരവിയ തേങ്ങയും ശര്‍ക്കരയും മിക്സിയില്‍ ഇട്ട്‌ നല്ലപോലെ യോജിപ്പിച്ചെടുക്കുക. അരിപ്പൊടിയില്‍ ഇട്ട്‌ നന്നായി യോജിപ്പി
ക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക.

ശര്‍ക്കരയും തേങ്ങയും കുറച്ച്‌ കുറച്ചായിട്ടേ മിക്സിയില്‍ ഇടാവൂ.

11 comments:

ബിന്ദു said...

ശര്‍ക്കര പാവുകാച്ചേണ്ട ആവശ്യമില്ലേ? ഉരുട്ടാന്‍ പറ്റുമോ?

സു | Su said...

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ :)

സു | Su said...

ബിന്ദു :) ശര്‍ക്കരയും തേങ്ങയും മിക്സിയില്‍ ഇട്ട് യോജിപ്പിച്ച് ചേര്‍ത്താല്‍ ശരിക്കും ഉരുട്ടാന്‍ കിട്ടും. വെള്ളം പോലും വേറെ വേണ്ട.

വളയം said...

ഈ സ്വാതന്ത്ര്യദിനപ്പുലരിയില്‍ അരിയുണ്ട കൊണ്ടാഘോഷിക്കാന്‍ തീരുമാനിച്ചു.

സ്നേഹിതന്‍ said...

അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും ഒരിയ്ക്കല്‍ കൊണ്ടുവന്ന അരിയുണ്ട കടുപ്പം കാരണം ക്രിക്കറ്റ് കളിയ്ക്കാന്‍ ഉപയോഗിച്ചു!

ലഡുവിനോടുള്ള സ്നേഹം എന്തുകൊണ്ടോ അരിയുണ്ടയോട് തോന്നുന്നില്ല. :)

സു | Su said...

വളയം :)

സ്നേഹിതന്‍ :) ഇത് ആ ടൈപ്പ് അല്ല. വായിലിട്ടാല്‍ അലിഞ്ഞ് തീരും.

അനുച്ചേച്ചി :) ചിത്രത്തില്‍ കാണിക്കാന്‍ വെറുതെ കുറച്ച് തേങ്ങ വെച്ചതാ. തേങ്ങ ഒരുപാട് ഇട്ടു. അരിയുണ്ട അടിപൊളി ആയിട്ടുണ്ട്. ഇപ്പോ കൂടെ തിന്നു.

Unknown said...

സു ചേച്ചീ,

എന്റെ അമ്മയുടെ ഒരു ‘സ്പെഷ്യല്‍’ ആണ് ഈ ഉണ്ട. എനിക്കിത് നന്നായി ഉണ്ടാക്കാനറിയാം. അമ്മ കൂടെ വേണമെന്ന് മാത്രം! :)

Anonymous said...

ഇനിയും ഇതു പോലെയുള്ള നല്ല വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

സു | Su said...

dilbu :)

sivadas :)

thalathil :) thanks

amaradri :)

Anonymous said...

അരിയുണ്ട ഉണ്ടാ‍ക്കുമ്പോള്‍ കുറച്ച് ജീരകം കൂടി പൊടിച്ചു ചേര്‍ത്താല്‍ കൂടുതല്‍ ടേസ്റ്റിയാണു.എന്തായാലും മറന്നിരിക്കുകയയിരുന്നു.ഓര്‍മ്മിപ്പിച്ചതിനു താങ്ക്സ്
സബിത

സു | Su said...

thalathil :) വേറെ പോസ്റ്റ് ഇട്ടിട്ടുണ്ട്.


നന്ദി. സബിതച്ചേച്ചി. :)

qw_er_ty

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]