Monday, July 21, 2008

കൂട്ടുകാർ



കറുവപ്പട്ട എന്ന് മലയാളത്തിലും, ദാൽചീനി എന്ന് ഹിന്ദിയിലും കന്നടത്തിലും Cinnamon എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. കറുവ എന്ന മരത്തിന്റെ തോലാണ് കടകളിൽ കിട്ടുന്ന കറുവപ്പട്ട. പ്രധാനമായും മസാലക്കൂട്ടുകളിൽ ഉപയോഗിക്കുന്നു.



ഗ്രാമ്പൂ എന്ന് മലയാളത്തിലും, Clove എന്ന് ഇംഗ്ലീഷിലും, ലോംഗ് (ലവംഗ്) എന്ന് ഹിന്ദിയിലും, ലവംഗ എന്ന് കന്നടത്തിലും അറിയപ്പെടുന്നു.
clou, എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണത്രേ ക്ലോവ് എന്ന പേരു കിട്ടിയത്. ഇന്തോനേഷ്യയിലാണ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. (വിവരത്തിനു കടപ്പാട് :- ഇംഗ്ലീഷ് വിക്കിപീഡിയ)
മിക്കവാറും എല്ലായിടത്തും ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. ബിരിയാണിയിലും, ഗരം മസാലകളിലും, മറ്റു മസാലപ്പൊടികളിലും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ പൊടിച്ചും, പൊടിക്കാതെയും ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ഗ്രാമ്പൂ മരുന്നിലും എണ്ണയിലും ഉപയോഗിക്കുന്നുണ്ട്. പല്ലുവേദന കളയാനും ആൾക്കാർ ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.


മുളക്/ വറ്റൽ മുളക് എന്ന് മലയാളത്തിലും, Chilli എന്ന് ഇംഗ്ലീഷിലും മിർച് എന്ന് ഹിന്ദിയിലും, മെണസിൻ കായ് എന്ന് കന്നടയിലും അറിയപ്പെടുന്നു. മുളക് പല നിറത്തിലും ഉണ്ട്. നീണ്ട് ഉണങ്ങിയ ചുവന്ന മുളകാണ് മസാലപ്പൊടികളിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

ഏലക്കായ, ഏലയ്ക്ക, ഇന്ത്യയിൽ, അതിൽത്തന്നെ കേരളത്തിൽ കൂടുതലായിട്ട് ഉത്പാദിപ്പിക്കുന്നു. കറികൾക്ക് സ്വാദുകൂട്ടാനും, മസാലക്കൂട്ടുകളിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയിൽ ഇലായ്ചി എന്നും കന്നടയിൽ ഏലക്കി എന്നും ഇംഗ്ലീഷിൽ Cardamom എന്നും അറിയപ്പെടുന്നു. ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായയ്ക്ക് സുഗന്ധം നൽകുന്നു. ഏലയ്ക്കയുടെ തൊലി ജീരകവെള്ളത്തിൽ ഇടാം. പായസത്തിലും, മറ്റു മധുരപദാർത്ഥങ്ങളിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്.

മിക്കവാറും പലതരം മസാലകളിലും മുകളിലുള്ളതൊക്കെ ഒരു കൂട്ടാവുന്നു.

10 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതിന്റെ കൂട്ടത്തില്‍ ജീരകം,പെരും ജീരകം ,ജാതിക്ക എല്ലാം ഉള്‍പ്പെടുത്താമായിരുന്നു .സൂചേച്ചീ നന്നായി പോസ്റ്റ്..

Muneer said...

തമിഴില്‍:
കറുവപ്പട്ട - പട്ടൈ
ഗ്രാമ്പൂ - കിരാംബൂ
ചുവന്ന മുളക് - സിഗപ്പ് മിലഗു
ഏലക്കായ - യേലക്കൈ

എന്റെ സംഭാവന ഇത്രയൊക്കെ മാത്രേ ഉള്ളൂ. ഇനി വേണമെങ്കില്‍ "ദുട്ടു ബേക്കു" :)

നിരക്ഷരൻ said...

ഇതിന്റെയൊക്കെ മണം കൂടെ പോസ്റ്റില്‍ വരുത്താന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടായിരുന്നെങ്കില്‍ !!

Bindhu Unny said...

മസാലയെ പറ്റി പറഞ്ഞ സ്ഥിതിക്ക് ചോദിച്ചോട്ടെ, സൂ സാമ്പാര്‍പൊടി വീട്ടില്‍ത്തന്നെ ഉണ്ടാക്കുകയാണോ? അതിന്റെ കൂട്ട് ഒന്ന് പോസ്റ്റുമോ? പ്ലീസ്? നേരത്തെ പോസ്റ്റിയതാണെങ്കില്‍ ലിങ്ക് തന്നാലും മതി. :-)

നന്ദു said...

ആഹാ...!
മസാലപുരാണം നന്നായി.
ഈ കൂട്ടുകാരെയൊക്കെ ഒന്നിച്ചാക്കിയ പായ്കറ്റ് വാങ്ങുമ്പോൾ അതി വെളുത്ത ഒരു തരി തരിയായ സാധനം കാണാമല്ലോ അതെന്താന്നറീയോ?.

ശ്രീ said...

ബാക്കിയുള്ളവ കൂടി പോരട്ടേ

ഹരിശ്രീ said...

ഇത്തവണ എന്ത് പാചകക്കുറിപ്പാണെന്ന് നോക്കാന്‍ വന്നപ്പോള്‍ ... പറ്റിച്ചുകളഞ്ഞല്ലോ സൂവേച്ചീ... :(

എന്തായാലും കൊള്ളാട്ടോ...

:)

സു | Su said...

കാന്താരിക്കുട്ടീ :) ഒക്കെ ഉൾപ്പെടുത്താൻ വിചാരിക്കുന്നുണ്ട്.

മുനീർ :) നന്ദി.

നിരക്ഷരൻ :) അതിനും മാർഗ്ഗം കുറേക്കാലം കഴിയുമ്പോൾ വരുമായിരിക്കും.

ബിന്ദു :) വീട്ടിലുണ്ടാക്കുന്നുണ്ട്. അതിൽ പക്ഷേ തേങ്ങ ചേർത്ത് അരയ്ക്കും. പോസ്റ്റ് ചെയ്തില്ല. ചെയ്യാം.

നന്ദുവേട്ടാ :) ഒരുമിച്ച് വാങ്ങിയിട്ടില്ല. വേറെ വേറെയാണ് പതിവ്. എന്താ വെളുത്ത തരി?

ശ്രീ :)

ഹരിശ്രീ :)

Aisibi said...

കോയിക്കോട്ടിൽ ഇതൊക്കെ:
കറുവപ്പട്ട - കറാമ്പട്ട
ഗ്രാമ്പൂ- കറാമ്പൂ
ചുവന്ന മുളക്- ചോന്നൊളക്
ഏലക്കായ- ഏലക്കായ്

:)

സു | Su said...

ഐസീബി :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]