Tuesday, June 14, 2011

മുത്താറിക്കുറുക്ക്

മുത്താറി അഥവാ പഞ്ഞപ്പുല്ല് അഥവാ റാഗി കൊച്ചുകുട്ടികൾക്കുമാത്രമല്ല വല്യവർക്കും കഴിക്കാം. പ്രമേഹരോഗികൾക്ക് ഇടയ്ക്ക് ഇത് കഴിക്കാം. മധുരം ഇടരുതെന്നു മാത്രം. കുട്ടികൾക്കാവുമ്പോ മധുരം വേണം.
മുത്താറിപ്പൊടിയാണ് വാങ്ങുന്നതെങ്കിൽ കുറുക്ക് ഉണ്ടാക്കൽ വേഗം കഴിയും.




ഇനി മുത്താറി അപ്പാടെയാണെങ്കിലോ? അത് വീട്ടിൽത്തന്നെ അരച്ചെടുക്കുന്നതല്ലേ ആരോഗ്യത്തിനു ശരിക്കും നല്ലത്?

ആദ്യം തന്നെ മുത്താറി കുറച്ചെടുത്ത് വെള്ളത്തിൽ ഇട്ടുവയ്ക്കുക. വെള്ളത്തിൽ മുങ്ങിക്കിടക്കണം. ഒന്നോ രണ്ടോ മണിക്കൂർ. അത്രയില്ലെങ്കിലും സാരമില്ല.

അത് കഴുകിയെടുത്ത് അരയ്ക്കുക. വെള്ളം കുറച്ച് ഒഴിയ്ക്കണം. അരഞ്ഞാൽ അരിപ്പയിൽ അരിച്ചെടുക്കുക. കിട്ടുന്ന കരട് ഒന്നുകൂടെ വെള്ളം ചേർത്ത് അരയ്ക്കുക. പിന്നേം അരിയ്ക്കുക.



അരിപ്പയിൽ അരിച്ച കരട് ആണിത്. അരച്ച്, അരിച്ച് എടുത്തത്. കളയാനുള്ളത്.


അരച്ചെടുത്തതിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് അടുപ്പത്തുവച്ച് കുറുക്കുക. കുറച്ച് പാൽ ചേർക്കാം. കുറുക്ക് പാകമാവുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.




കുറുക്ക് തയ്യാർ. ഇത് മധുരമില്ലാത്ത കുറുക്ക്.

കുട്ടികൾക്കാണെങ്കിൽ കൽക്കണ്ടം പൊടിച്ചിട്ടതും, പാലും ചേർത്ത് കുറുക്കുക. അല്ലെങ്കിൽ ശർക്കര മാത്രം ചേർത്ത് കുറുക്കുക. വല്യവർക്ക് വേണമെങ്കിൽ പഞ്ചസാരയും പാലുംചേർത്ത് കുറുക്കുക.

അമ്മയാണ് മുത്താറി കാച്ചിയത്. അച്ഛൻ കഴിച്ചോളും എന്നു ഞങ്ങൾ വിചാരിച്ചു. ഇത്രയൊന്നും എനിക്കുവേണ്ടെന്ന് അച്ഛൻ. കുറച്ച് അച്ഛൻ കഴിച്ചു. ബാക്കിയുള്ളതിൽ മധുരം ചാർത്തി ഞങ്ങളും.

6 comments:

Rejeesh Sanathanan said...

മുത്താറി എന്ന് ഞാനിപ്പോഴാണ് കേള്‍ക്കുന്നത്...കൂവരക് എന്നാണ് ഞങ്ങളുടെ ഭാഗത്ത് അറിയപ്പെടുന്നത്...നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇനി ഇരിപ്പുണ്ടെങ്കില്‍ ഇങ്ങോട്ടു കൊടുത്തു വിട്ടൊ ഞാന്‍ ഏറ്റു

സു | Su said...

മാറുന്ന മലയാളി :) കൂവരക് എന്നും പറയുമെന്ന് കേട്ടിട്ടുണ്ട്. നന്ദി.

പണിക്കർ ജീ :) അവിടെ എത്തുമ്പോഴേക്കും അത് വേറെ എന്തെങ്കിലും ആകും.

ശ്രീ said...

ഇടയ്ക്ക് വീട്ടിലും ഉണ്ടാക്കി കഴിയ്ക്കാറുണ്ട്. പക്ഷേ മുത്താറി എന്ന പേര് കേള്‍ക്കുന്നതാദ്യം

സു | Su said...

ശ്രീ :) ഇവിടെ മുത്താറി എന്നാണ് പറയുന്നത്.

Binu said...

ഈയിടെ ഞാന്‍ വേപ്പിലക്കട്ടി കഴിക്കനിടയായി. വളരെ ഇഷ്ടപ്പെട്ടു. എങ്ങിനെയാണ്‌ ഇത് ഉണ്ടാക്കുന്നത്?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]